എംപിയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തികള്‍ പുതിയ സര്‍ക്കാറിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നു കരുതിയാണ് എംപി സ്ഥാനം ഒഴിയുന്നതെന്ന്‍ അദ്ദേഹം അറിയിച്ചു.
ലണ്ടന്‍: പ്രധാനമന്ത്രി പഥത്തിനു പുറകെ എംപി സ്ഥാനവും ഡേവിഡ് കാമറോണ്‍ രാജിവെച്ചു. എംപിയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തികള്‍ പുതിയ സര്‍ക്കാറിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നു കരുതിയാണ് എംപി സ്ഥാനം ഒഴിയുന്നതെന്ന്‍ അദ്ദേഹം അറിയിച്ചു.
അതിനിടെ തെരേസ മേയ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളോടുള്ള വിയോജിപ്പാണ് രാജിയ്ക്ക് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളില്‍ അനവധി നല്ല കാര്യങ്ങളും ഉണ്ടെന്നാണ് കാമറോണ്‍ ഇതിനോട് പ്രതികരിച്ചത്.
കാമറണിന്റെ രാജി അദ്ദേഹത്തിന്റെ മണ്ഡലമായ ഓക്സ്ഫോര്‍ഡ് ഷെയറിലെ വിറ്റ്നിയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. നേരത്തെ ബ്രെക്സിറ്റ് വിധി പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. 2001 മുതല്‍ വിറ്റ്നിയെ പ്രതിനിധീകരിക്കുന്ന കാമറണ്‍ 2005ലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പെത്തെത്തുന്നത്. 2010ല്‍ പ്രധാനമന്ത്രിയായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.