Currency

ജീവനക്കാരില്ല, കുട്ടികളുമില്ല എന്നിട്ടും ഡേകെയർ നടത്തുന്നെന്ന പേരിൽ തട്ടിയത് 1.6 മില്യൺ ഡോളർ

സ്വന്തം ലേഖകൻWednesday, October 5, 2016 5:04 pm

അഡലെയ്ഡ്: എഴുപത് കുട്ടികളെ നോക്കുന്നുണ്ടെന്നും കാണിച്ച് കാൻബെറയിലെ ഡേകെയർ നടത്തിപ്പുകാരൻ സർക്കാറിൽ നിന്നും വെട്ടിച്ചത് 1.6 മില്യൺ ഡോളർ. അതേസമയം ഇയാൾ ഡേകെയർ നടത്തുന്നതിനോ അവിടെ ജീവനക്കാരോ കുട്ടികളോ ഉണ്ടെന്നതിനോ ഉദ്യോഗസ്ഥരുടെ പക്കൽ യാതൊരു തെളിവും ഇല്ലതാനും.

പതിനേഴ് മാസമായി സുഡാൻ വംശജനായ റൂബൻ മജൊക് അലീർ അഗർ എന്നയാൾ ഡേകെറിന്റെ പേരും പറഞ്ഞ് പണം തട്ടുകയായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മാസം 100,000 ഡോളറാണ് ഡേകെയർ നടത്തിപ്പിനായി സർക്കാർ ഇയാൾക്ക് നൽകികൊണ്ടിരുന്നത്. ഇയാളുടെ സ്ഥാപനത്തിനെതിരെ അന്വേഷണം വരുന്നതുവരെ പത്ത് മാസം ഈയിനത്തിൽ തുക കൈപ്പറ്റി.

പിന്നീട് അന്വേഷണം നടക്കുന്ന ഏഴ് മാസ കാലയളവിലും ഇത്രയും തുക തന്നെ ഇയാൾ കൈപ്പറ്റുകയായിരുന്നു. ഡേകെയർ മാർക്കറ്റിനു പരമാവധി പിന്തുണ നൽകുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണു തട്ടിപ്പ് ശ്രദ്ധയിപ്പെട്ടപ്പോൾ തന്നെ ഫണ്ട് നൽകുന്നത് നിർത്താതിരുന്നതെന്നാണ് എഡ്യുക്കെഷൻ ഡയറക്ടറേറ്റിനു വേണ്ടി വാദിച്ച അഡ്വക്കേറ്റ് ട്രൈബ്യൂണലിനെ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x