Currency

ഇന്ത്യന്‍ വംശജ ഐക്യരാഷ്ട്ര സഭ പ്രതിനിധിയായേക്കും

സ്വന്തം ലേഖകൻWednesday, November 23, 2016 9:44 am

ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാഡിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി നിയമിച്ചേക്കും.

ചിക്കാഗൊ: ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാഡിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി നിയമിച്ചേക്കും. കഴിഞ്ഞ ദിവസം തുളസി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒബാമയുടെ കടുത്ത വിമര്‍ശക കൂടിയാണ് അവർ. ഭീകരതക്കെതിരെ കടുത്ത നടപടി വേണമെന്ന വാദവും തുളസി ഉന്നയിച്ചിട്ടുണ്ട്.

യു.എസ് കോണ്‍ഗ്രസിൽ തുളസി മൂന്നാം ഊഴമാണ് നോക്കുന്നത്.  ട്രംപുമായി കൂടിക്കാഴ്ച നടത്തിയത് സിറിയ, ഭീകരതക്കെതിരായ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ യു.എസ് നയം ചര്‍ച്ച ചെയ്യാനാണെന്ന് 35കാരിയായ തുളസി പ്രതികരിച്ചു. തുളസി മികച്ച സാമാജികയാണെന്ന് ട്രംപിന്‍െറ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഇന്ത്യന്‍ വംശജ ഐക്യരാഷ്ട്ര സഭ പ്രതിനിധിയായേക്കും”

  1. Nice blog here! Also your site loads up very fast!
    What web host are you using? Can I get your affiliate link to your host?
    I wish my web site loaded up as quickly as yours lol

Comments are closed.

Top
x