ഖുര്‍ആന്‍ പാര്‍ക്കില്‍ 100 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഗുഹയും ചില്ലുവീടും നിര്‍മിക്കുവാൻ യു.എ.ഇ ധനകാര്യ മന്ത്രിയും ദുബായ് നഗരസഭ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി.
ദുബായ്: ഖുര്‍ആന്‍ പാര്‍ക്കില്‍ 100 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഗുഹയും ചില്ലുവീടും നിര്‍മിക്കുവാൻ യു.എ.ഇ ധനകാര്യ മന്ത്രിയും ദുബായ് നഗരസഭ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പരിചയപ്പെടുത്താനായി ദുബായ് നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണ് ഖുര്‍ആന്‍ പാർക്ക്.
അല്‍ ഖവാനീജിലാണ് ഖുര്‍ആന്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. 60 ഹെക്ടര്‍ വിസ്തൃതിയിലുള്ള പാർക്കിൽ ഖുര്‍ആനിലെ ശാസ്ത്രീയ, വൈദ്യശാസ്ത്ര വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്ന വിവിധ പദ്ധതികളൂണ്ടാകും. ഒൗഷധ ചെടികളുടെ പ്രാധാന്യം സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനമാണു ചില്ലുവീട്ടില്‍ ഒരുക്കുക. ഖുര്‍ആനിലെ അദ്ഭുതങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും ഗുഹ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.