
ദുബായ്: വാഹനങ്ങള്‍ വൃത്തിയാക്കാതെ ഉപയോഗിക്കുന്ന ഉടമകള്‍ക്ക് 500 ദിര്‍ഹം പിഴചുമത്തുമെന്നു മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. നഗരസൗന്ദര്യത്തെ വികലമാക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കില്ല.
വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നോട്ടിസ് പതിക്കുമെന്ന് വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് അബ്ദുല്‍ അസീസ് അല്‍ സെയ്ഫി പറഞ്ഞു. ഉടമ 15 ദിവസത്തിനകം വാഹനം വൃത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ അധികൃതര്‍ വാഹനം പിടിച്ചെടുക്കും. തുടര്‍ന്നും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്നും വ്യക്തമാക്കി.
തീര്‍ത്തും വൃത്തിഹീനമായ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തുക. മാസങ്ങളായി വൃത്തിയാക്കാത്ത വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണു നടപടികള്‍ ശക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.