
ദുബായ്: ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ പോകുന്ന മറ്റു വാഹനങ്ങള്‍ക്കും മാര്ഗതടസ്സമുണ്ടാക്കിയാല് 500 ദിര്‍ഹം പിഴ ചുമത്തും. വഴിമുടക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സില്‍ നാലു ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി.
അപകടസ്ഥലങ്ങളിലേക്കോ പരുക്കേറ്റവരുമായി ആശുപത്രികളിലേക്കോ പോകുമ്പോള്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ആംബുലന്‍സ് വിഭാഗം ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അഹമ്മദ് സാലിഹ് അല്‍ ഹാജിരി പറഞ്ഞു. അപകടസ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയോ വേഗം കുറച്ചോ നോക്കുന്നതും നിയമലംഘനമാണ്. ഇത്തരം പ്രവണതകള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ആംബുലന്‍സുകള്‍ വരുമ്പോള്‍ ഇതര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാകുന്നതും പ്രശ്നമാണ്. വാഹനങ്ങള്‍ പെട്ടെന്നു വെട്ടിക്കുന്നതും സിഗ്നലുകള്‍ ശ്രദ്ധിക്കാത്തതും അപകട കാരണമാകുന്നതായി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.