Currency

യുഎഇയില്‍ മടങ്ങിയെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ വന്‍പിഴ; പുതിയ നിര്‍ദേശങ്ങള്‍

സ്വന്തം ലേഖകന്‍Friday, July 17, 2020 2:15 pm

ദുബായ്: യുഎഇയില്‍ മടങ്ങിയെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴ. വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്കാര്‍ അതത് രാജ്യങ്ങളിലെയും യുഎഇയിലെയും കോവിഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കണം. ക്വാറന്റീന്‍ അടക്കമുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. വരുന്നവരെല്ലാം യുഎഇ വിമാനത്താവളങ്ങളില്‍ പിസിആര്‍ ടെസ്റ്റിനു വിധേയരാകണം.

കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും ഇതു ബാധകമാണ്. 4 ദിവസം ഐസലേഷനില്‍ കഴിയണം. തുടര്‍ന്നു വീണ്ടും പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. 7 മുതല്‍ 14 ദിവസം വരെയാണ് ക്വാന്റീനില്‍ കഴിയേണ്ടത്. അതത് രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇതു തീരുമാനിക്കുക. ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ ചെലവ് അവരവര്‍ വഹിക്കണം.

ചില പ്രത്യേക സാഹചര്യങ്ങളില്‍, ഈ ചെലവ് കമ്പനികളാണ് വഹിക്കേണ്ടത്. ക്വാറന്റീന്‍ സൗകര്യം ഒരുക്കിയ ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്. മടങ്ങിവരുന്നവര്‍ ആരോഗ്യനിലയില്‍ ഏറെ ശ്രദ്ധിക്കണം. ശരീരോഷ്മാവില്‍ വ്യതിയാനമുണ്ടെന്നു തോന്നുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താല്‍ ഹോട്‌ലൈനില്‍ വിളിക്കണം. ഫോണ്‍: 800342, ആംബുലന്‍സ്: 997.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x