Currency

സൗദിയില്‍ ചൊവ്വാഴ്ച മുതല്‍ ഡിജിറ്റല്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Sunday, August 23, 2020 5:02 pm

റിയാദ്: സൗദിയില്‍ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതല്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം നിര്‍ബന്ധമാകും. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അന്തിമ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും ഇലക്ട്രോണിക് പണമിടപാട് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇലക്ട്രോണിക്‌പെയ്മെന്റെ സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ തന്നെമന്ത്രാലയം അറിയിച്ചിരുന്നതാണ്.

2019 ജൂലൈ മാസത്തില്‍ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും ഇ-പെയ്മെന്റ് സംവിധാനം നടപ്പിലാക്കികൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി മറ്റു മേഖലകളില്‍ കൂടി പദ്ധതി നടപ്പിലാക്കി. ഗ്രോസറി സൂ്പ്പര്‍മാര്‍ക്കറ്റുകളിലും അവസാനമായി റെസ്റ്റോറന്റുകളിലും കഫേകളലുമാണ് പദ്ധതി വിജയകകരമായിനടപ്പിലാക്കിയത്.

ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി മുഴുവന്‍ വാണിജ്യ-വ്യപാര കേന്ദ്രങ്ങളിലും പദ്ധതി നടപ്പിലാക്കുവാനാണ് നീക്കം. റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കണമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി രാജ്യത്തെ ബാങ്കുകള്‍ക്കും പെയ്മെന്റ് സര്‍വ്വീസ് കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x