Currency

പെർത്തിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകൻTuesday, November 7, 2017 8:17 pm

പെർത്തിൽ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാനസർവ്വീസ് ഉടനെ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു വെസ്റ്റ് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി പോള്‍ പപാലിയ

സിഡ്നി: പെർത്തിൽ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാനസർവ്വീസ് ഉടനെ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു വെസ്റ്റ് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി പോള്‍ പപാലിയ അറിയിച്ചു. ടൂറിസം രംഗത്തെ പുരോഗതി ലക്ഷ്യമിട്ടാണു ഈ നീക്കം. ജപ്പാനില്‍നിന്ന് നേരിട്ട് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്കും തിരിച്ച് ഓസ്‌ട്രേലിയയിലേക്കും ദൈനംദിന സർവീസ് ആരംഭിക്കുമെന്നാണു മന്ത്രി അറിയിച്ചിരിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനവും ഇന്ത്യാക്കാരാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തുന്നത് ലാഭകരമായിരിക്കുമെന്നാണു വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x