പരസ്പരസഹായ കരാറില്‍ (മാക്) ഒപ്പുവെച്ച രാജ്യങ്ങള്‍ തമ്മിലാണ് വിവരങ്ങള്‍ കൈമാറുക. വിവരകൈമാറ്റ സംവിധാനം 2017 ജനുവരിയില്‍ നിലവില്‍ വരുമെന്നാണ് അറിയുന്നത്.
ദുബായ്: നികുതി സംബന്ധമായി ഇതരരാജ്യങ്ങള്‍ക്ക് കൈമാറാവുന്ന വിവരങ്ങളെക്കുറിച്ച് യു.എ.ഇ. പൊതുമാനദണ്ഡം രൂപവത്കരിക്കുന്നു. യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന് മുന്നോടിയായാണിത്. പരസ്പരസഹായ കരാറില്‍ (മാക്) ഒപ്പുവെച്ച രാജ്യങ്ങള്‍ തമ്മിലാണ് വിവരങ്ങള്‍ കൈമാറുക. വിവരകൈമാറ്റ സംവിധാനം 2017 ജനുവരിയില്‍ നിലവില്‍ വരുമെന്നാണ് അറിയുന്നത്. മറ്റുരാജ്യങ്ങളില്‍നിന്ന് വിവരങ്ങള്‍ യാന്ത്രികമായി ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നതും മന്ത്രാലയമാണ്.
മേല്‍നോട്ടത്തിനായി വിവിധ സമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കരാറുകളിലും ധാരണകളും ഒപ്പുവെക്കുന്നതിനുള്ള ചുമതലയും ധനകാര്യ മന്ത്രാലയത്തിനാണ്. നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്ന രാജ്യങ്ങളുടെ ആഗോള ഫോറത്തില്‍ യു.എ.ഇ. അംഗമാണ്. നികുതിവിവര കൈമാറ്റത്തിനുള്ള ‘അന്താരാഷ്ട്ര സ്റ്റിയറിങ് കമ്മിറ്റി’യിലും യു.എ.ഇ. അംഗത്വം നേടിയിട്ടുണ്ട്. സമിതിയില്‍ അംഗത്വംനേടുന്ന ആദ്യ അറബ് രാഷ്ട്രമാണ് യു.എ.ഇ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.