Currency

ഒളിമ്പിക്സില്‍ മെഡല്‍ നേടാത്ത താരങ്ങളെ നോര്‍ത്ത് കൊറിയ കല്‍ക്കരി ഖനികളിലേക്ക് അയക്കുന്നു

സ്വന്തം ലേഖകൻThursday, August 25, 2016 2:33 pm

റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്ന് വ്യക്തമാക്കി ഉത്തര കൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്‍. റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്നീ ശിക്ഷകളൂം അനുഭവിക്കേണ്ടി വരും.

ഉത്തര കൊറിയ: റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്ന് വ്യക്തമാക്കി ഉത്തര കൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്‍. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തു 17 മെഡലുകള്‍ നേടണമെന്നും ഇല്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും നോര്‍ത്ത് കൊറിയന്‍ കായികതാരങ്ങളോട്  ഒളിമ്പിക്സിനു പുറപ്പെടുന്നതിനു മുമ്പായി പ്രസിഡന്റ്  മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ രണ്ട് സ്വര്‍ണ്ണം ഉള്‍പ്പടെ ഏഴ് മെഡലുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. അതുകൊണ്ടുതന്നെ പ്രസിഡന്റ് നല്‍കുന്ന ശിക്ഷയെന്തെന്ന ഭീതിയിലാണ് താരങ്ങള്‍. കല്‍ക്കരി ഖനിയിലേക്ക് അയക്കുന്നതിന് പുറമെ കായിക താരമെന്ന നിലയില്‍ രാജ്യത്ത് നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന പല സഹായങ്ങളും ഇല്ലാതാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്നീ ശിക്ഷകളാണ് താരങ്ങള്‍ക്കായി കിങ് ജോങ് നല്‍കുക.

അതേസമയം തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുതിയ വീട്, സൌജന്യ കാര്‍ ഉള്‍പ്പടെ വന്‍ വരവേല്‍പ്പാണ് നൽകുന്നത്. ഇവര്‍ക്ക് എല്ലാ വിധ സുഖസൌകര്യങ്ങളുമുള്ള വീടും പുതുക്കിയ റേഷനും കാറും ഉള്‍പ്പെടെയുളള സമ്മാനങ്ങളും നല്‍കുമെന്നും  ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ ബദ്ധവൈരികളായ സൗത്ത് കൊറിയ ഒമ്പത് സ്വര്‍ണ്ണം ഉള്‍പ്പടെ 21 മെഡലുകള്‍ നേടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചത് സർക്കാറിന്റെ ഈ തീരുമാനത്തിനു കാരണമായിട്ടുണ്ട്. നോര്‍ത്ത് കൊറിയയില്‍ മോശം പ്രകടനം നടത്തുന്ന കായികതാരങ്ങള്‍ മുമ്പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2010-ലെ ഫുട്ബോള്‍ ലോകകപ്പില്‍ 7-0 നു പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടതിന്റെ പേരില്‍ ദേശീയ ഫുട്ബോള്‍ ടീമിലെ ചില അംഗങ്ങളെ കല്‍ക്കരി ഖനികളില്‍ രണ്ട് വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ പറഞ്ഞയച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x