Currency

ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡും ഖത്തര്‍ പെട്രോളിയവും കരാറിൽ ഒപ്പുവെച്ചു

സ്വന്തം ലേഖകൻSaturday, October 8, 2016 3:57 pm

ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡും ഖത്തര്‍ പെട്രോളിയവും പ്രകൃതിവാതകം കൈമാറുന്നത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആദ്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും വൈകാതെ തുടങ്ങും.

അബുദാബി: ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡും ഖത്തര്‍ പെട്രോളിയവും പ്രകൃതിവാതകം കൈമാറുന്നത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആദ്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും വൈകാതെ തുടങ്ങും. അബുദാബി നാഷണൽ ഓയിൽ കമ്പനി(അഡ്നോക്)യും യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓസ്സിഡന്റൽ പെട്രോളിയത്തിന്റെയും സംയുക്ത സംരഭമാണിത്.

ഈ പൈപ്പ് ലൈൻ വഴി ഖത്തറില്‍ നിന്ന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിട്ടിയിലേക്കും റാസല്‍ഖൈമ ഗ്യാസ് കമ്മീഷനിലേക്കും ആര്‍എകെ ഗ്യാസിനും പ്രകൃതി വാതകം ലഭ്യമാക്കും.  ലോകത്തിലെ പ്രധാന പ്രകൃതി വാതക ഉത്പാദകരാണ് നിലവിൽ ഖത്തർ. യുഎഇക്ക് കൂടുതല്‍ ദ്രവീകൃത വാതകം നല്‍കുന്നതിന്റെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റ് സാദ് ഷരീദ അല്‍ കഅബി പറഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x