Currency

നിയമലംഘനം; 66 റിക്രൂട്ടിങ് ഓഫിസുകളുടെ ലൈസന്‍സ് മരവിപ്പിച്ച് കുവൈത്ത്

സ്വന്തം ലേഖകന്‍Sunday, February 9, 2020 1:14 pm
recruitment
Nominations-2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 66 ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ടിങ് ഓഫിസുകളുടെ ലൈസന്‍സ് മരവിപ്പിച്ചതായി മാന്‍ പവര്‍ അതോറിറ്റി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ഗാര്‍ഹികത്തൊഴിലാളി വകുപ്പില്‍ സമയത്തിന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറില്‍ പറഞ്ഞ സമയത്തിനകം എത്തിച്ചുനല്‍കാതിരിക്കുക, വിമാനത്താവളത്തില്‍ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതില്‍ അകാരണമായി വൈകിക്കുക, മറ്റുള്ളവര്‍ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുക, ഗാര്‍ഹികത്തൊഴിലാളി വകുപ്പിന്റെ അംഗീകാരമില്ലാത്ത ഏജന്‍സികളുമായി കരാര്‍ ഒപ്പിടുക എന്നീ കുറ്റങ്ങള്‍ക്കാണ് ലൈസന്‍സ് മരവിപ്പിച്ചത്.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ വിദേശരാജ്യങ്ങളിലെ ഏജന്‍സികളുടെ ആധികാരികത ഉറപ്പിക്കണമെന്നും അതതു രാജ്യങ്ങളിലെ സര്‍ക്കാറുകളുടെ അംഗീകാരമുള്ള ഏജന്‍സികളുമായി മാത്രമേ കരാറില്‍ എത്താവൂ എന്നും മാന്‍പവര്‍ അതോറിറ്റി നിര്‍ദേശിച്ചു. ഗാര്‍ഹികജോലിക്കാരുടെ തൊഴില്‍ പരാതികള്‍ അതോറിറ്റിക്ക് കീഴിലെ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്‌മെന്റില്‍ ആണ് സമര്‍പ്പിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x