മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ലോകത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നതായി സർവ്വേഫലം.
ലണ്ടൻ: മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ലോകത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നതായി സർവ്വേഫലം. ട്രംപ് പ്രസിഡണ്ട് ആകുന്നത് ലോക സമാധാനത്തിന് വെല്ലുവിളിയായി മാറുമെന്ന് മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും പറയുന്നു. 53 ശതമാനം ബ്രിട്ടീഷുകാരും ട്രംപ് ഏറ്റവും മോശം പ്രസിഡന്റായിരിക്കുമെന്ന് സമ്മതിക്കുന്നു. സണ്‍ഡേ മിററിന് വേണ്ടി എക്‌സ്‌ക്യൂസീവ് കോംറെസ് പോള്‍ നടത്തിയ സർവ്വേയിൽ ആണ് ഈ കണ്ടെത്തൽ.
പത്തു ശതമാനം ബ്രിട്ടീഷുകാർ മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നത്. പത്തിലൊരു ബ്രിട്ടീഷ് സ്ത്രീകള്‍ക്കും ട്രംപിനോട് വെറുപ്പാണ്. പതിനെട്ടിനും ഇരുപത്തിനാലും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരിൽ ഏറെയും ലോകത്തിന്റെ അന്തകനായിരിക്കും ട്രംപെന്നും പറയുന്നു. യുകെ-യുഎസ് ബന്ധം വഷളാകാനും ട്രംപ് കാരണക്കാരനാകുമെന്ന് ബ്രിട്ടീഷുകാര്‍ വിശസിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.