Currency

ബിസിനസ് വിടാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍Thursday, December 1, 2016 3:33 pm

ന്യൂയോര്‍ക്ക്: ഭരണത്തില്‍ ശ്രദ്ധിക്കാന്‍ തന്റെ ബിസിനസുകളില്‍ നിന്ന് പിന്മാറുകയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം നേടാനായി തന്റെ ബിസിനസില്‍ നിന്നും മാറി രാജ്യ ഭരണത്തില്‍ മുഴുങ്ങുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബിസിനസില്‍ നിന്ന് പിന്മാറുന്നതിന് മുന്നോടിയായുള്ള രേഖകള്‍ തയ്യാറാക്കി വരികയാണെന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റ് പദം ഒഴിയണമെന്ന് നിയമമൊന്നും ഇല്ലെങ്കിലും പ്രസിഡന്റ് പദം എല്ലാ ബിസിനസുകളേക്കാളും താഴെയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഡിസംബര്‍ 15 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും കോടീശ്വരനുമാണ് ട്രംപ്.

ബിസിനസുകാരനായ ട്രംപ് വിദേശ നേതാക്കളെ കാണുമ്പോള്‍ തന്റെ ബിസിനസ് കാര്യങ്ങള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യാന്‍ നിയുക്ത പ്രസിഡന്റ് പദം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നില നില്‍ക്കുന്നതിനിടയിലാണ് ട്രംപ് പുതിയ തീരുമാനം അറിയിച്ചത്. അടുത്ത മാസം നടക്കുന്ന പത്രസമ്മേളനത്തില്‍ ട്രംപിന്റെ മക്കളും പങ്കെടുക്കുന്ന സാഹചര്യത്തില്‍ ബിസിനസ് മക്കള്‍ക്ക് നല്‍കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ബിസിനസ് വിടാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്”

  1. Just wish to say your article is as astonishing.

    The clarity in your post is simply great and i could assume you’re an expert
    on this subject. Fine with your permission allow me to grab your
    RSS feed to keep up to date with forthcoming post.
    Thanks a million and please keep up the enjoyable work.

Comments are closed.

Top
x