Currency

നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയിരുന്ന ഇരട്ടി പിഴ ഒഴിവാക്കി ദുബായ്

സ്വന്തം ലേഖകന്‍Friday, January 1, 2021 6:05 pm

ദുബായ്: വിവിധ നിയമലംഘനങ്ങള്‍ക്ക് വ്യവസായങ്ങള്‍ക്കും വ്യാവസായിക പരിപാടികള്‍ക്കും ദുബായ് മുനിസിപാലിറ്റി ചുമത്തിയിരുന്ന ഇരട്ടി പിഴ ഒഴിവാക്കി. വിവിധ കമ്പനികള്‍ ആരോഗ്യ സുരക്ഷ, മലിനവെള്ളം, പൊതുവായ ശുചീകരണം, ഹോട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കാണ് മുനിസിപാലിറ്റി അധികൃതര്‍ ‘ഡബിള്‍ ഫൈന്‍’ ചുമത്തിയിരുന്നത്. ഇരട്ടി പിഴ ചുമത്തുന്നതിന് മുന്‍പ് ആദ്യത്തെ പിഴ അടച്ചവര്‍ക്കാണ് ഇളവ് ലഭിക്കുക എന്നു ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ് രി പറഞ്ഞു.

മുനിസിപ്പാലിറ്റിയുടെ വെബ് സൈറ്റ് വഴിയോ സ്മാര്‍ട് ആപ്ലിക്കേഷനിലൂടെയോ വ്യവസായികള്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് കസ്റ്റമേഴ്‌സ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ മനാല്‍ ബിന്‍ യാറൂഫ് പറഞ്ഞു. കോവിഡ് കാലത്ത് വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇത് ഒരളവു വരെ അയവു വരുത്തുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x