ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മിനിസ്റ്ററായ പീറ്റർ ഡട്ടനാണ് ഇക്കാര്യം അറിയിച്ചത്
അഡലെയ്ഡ്: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സൗത്ത് ഓസ്ട്രേലിയയിലെ നാൽപ്പതിലേറെ വിദേശികളുടെ വിസ കഴിഞ്ഞ വർഷം റദ്ദാക്കി. ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മിനിസ്റ്ററായ പീറ്റർ ഡട്ടനാണ് ഇക്കാര്യം അറിയിച്ചത്.
41 വിദേശികളുടെ വിസയാണ് 2016-ൽ റദ്ദാക്കിയത്. ഇവരിൽ അഞ്ച് പേർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് കണ്ടെത്തിയവരാണ്. വിസ റദ്ദാക്കപ്പെട്ടതിൽ ഒരാൾ സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളാണ്. 17 പേർ മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ വിസ റദ്ദാക്കപ്പെട്ടവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.