
റിയാദ്: ജിദ്ദയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. സദറെ ആലം ചുമതലയേല്‍ക്കും. ജിദ്ദയിലെ ഇപ്പോഴത്തെ കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖിന് പകരക്കാരനായാണ് സദറെ ആലം നിയമിതനാവുന്നത്. 2009 ഐ.എഫ്.സ് ബാച്ചുകാരനായ അദ്ദേഹം ബീഹാര്‍ സ്വദേശിയാണ്. നിലവില്‍ ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫസ്റ്റ് സെക്രട്ടറിയാണ്.
നിലവിലെ കോണ്‍സുലര്‍ ജനറലായ നൂര്‍ റഹ്മാന്‍ ശൈഖ് നാല് വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി വൈകാതെ ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് മടങ്ങും. മുമ്പ് ഇന്ത്യന്‍ ഹജ്ജ് കോണ്‍സലായിരുന്ന മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് 2016ലാണ് കോണ്‍സല്‍ ജനറലായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അറിവായിട്ടില്ല. അതുകൊണ്ടുതന്നെ ഡോ. സദറെ ആലം വരുന്ന തീയതി സംബന്ധിച്ചും തീരുമാനമായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.