ഡച്ച് കമ്പനിയായ ടുഗെറ്റ്ദേര് ആണ് ഡ്രൈവറില്ലാ വാഹനം തയാറാക്കുന്നത്. ദുബായ് ബ്ലൂവാട്ടേഴ്സ് ദ്വീപിനെയും ദുബായ് മെട്രോയെയും ബന്ധിപ്പിക്കുന്നതാണ് വാഹനം. 2035 എത്തുമ്പോഴേക്കും ദുബായിലെ 25 ശതമാനം വാഹനങ്ങളും സ്വയം പ്രവര്ത്തിക്കുന്നതാവണമെന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തിയുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സഹായകമാവുന്നതാണ് ടുഗെറ്റ്ദേര് തയാറാക്കുന്ന ഈ വാഹനം.
ദുബായ്: ഡ്രൈവറില്ലാ വാഹനം ദുബായില്‍ സജ്ജമാവുന്നു. മണിക്കൂറില്‍ 5000 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഡച്ച് കമ്പനിയായ ടുഗെറ്റ്ദേര് ആണ് ഡ്രൈവറില്ലാ വാഹനം തയാറാക്കുന്നത്. ദുബായ് ബ്ലൂവാട്ടേഴ്സ് ദ്വീപിനെയും ദുബായ് മെട്രോയെയും ബന്ധിപ്പിക്കുന്നതാണ് വാഹനം.
2035 എത്തുമ്പോഴേക്കും ദുബായിലെ 25 ശതമാനം വാഹനങ്ങളും സ്വയം പ്രവര്ത്തിക്കുന്നതാവണമെന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തിയുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സഹായകമാവുന്നതാണ് ടുഗെറ്റ്ദേര് തയാറാക്കുന്ന ഈ വാഹനം. ജെ.ബി.ആറിനും ദുബായ് മറീനക്കും അടുത്തായി ജലപ്പരപ്പിന് അഭിമുഖമായി ഒരുക്കുന്ന പാര്‍പ്പിട വ്യാപാര വിനോദ സഞ്ചാര സൗകര്യങ്ങളുള്ള പദ്ധതിയാണ് ബ്ലുവാട്ടേഴ്സ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.