Currency

ഹൈടെക് ട്രാക്ക്: 5ജി മികവോടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Monday, December 9, 2019 12:09 pm

ദുബായ്: രാജ്യം ഹൈടെക് ട്രാക്കിലേക്ക് കടക്കുന്നതിനു മുന്നോടിയായി ഡ്രൈവറില്ലാ വാഹനങ്ങളില്‍ 5 ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. സുരക്ഷിതത്വവും അതിവേഗവും കൃത്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യയാണിത്. വാഹനങ്ങള്‍ തമ്മിലും ഗതാഗത നിയന്ത്രണ ശൃംഖലയുമായും ബന്ധിപ്പിച്ചുള്ള സംവിധാനമെന്ന പ്രത്യേകതയുമുണ്ട്.

സുരക്ഷ ഉറപ്പാക്കാന്‍ നൂതന സെന്‍സറുകളും ക്യാമറകളും വാഹനങ്ങളില്‍ ഉണ്ടാകും. നിര്‍മിതബുദ്ധി ഉപയോഗിച്ചാകും പ്രവര്‍ത്തനം. ചുറ്റുമുള്ള വാഹനങ്ങള്‍, ട്രാക്കുകള്‍ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. എത്ര തിരക്കുള്ള റോഡിലും അനായാസം സഞ്ചരിക്കാന്‍ കഴിയും.

ഡ്രൈവര്‍മാര്‍ക്കു സംഭവിക്കാവുന്ന പിഴവുകള്‍ ഈ വാഹനങ്ങളില്‍ ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. 2021 ആകുമ്പോഴേക്കും യുഎഇ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വ്യാപകമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x