ഷാർജ: ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചവർക്ക് ഇനിമുതൽ ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസിനായ്യി ഇനിമുതൽ ആരും ട്രാഫിക് ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വരേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പണം അടക്കുന്നമുറക്ക് ലൈസന്‍സ് ലൈസൻസ് കൊറിയറായി അയച്ചു കിട്ടുമെന്നും ഷാർജ പോലീസ് അറിയിച്ചു.
ഇത് സംബന്ധിച്ച സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ട്രാഫിക് ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ലൈസൻസിനായി ലോഗിൻ ചെയ്യേണ്ട വെബ്സൈറ്റ് ഇതാണ് – www.moi.gov.ae
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.