Currency

ദുബായ്, ഷാര്‍ജ വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറന്നു; പ്രവര്‍ത്തനം ഒന്നരമണിക്കൂര്‍ നിലച്ചു

സ്വന്തം ലേഖകൻSunday, October 30, 2016 5:06 pm

ദുബായ്: വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറന്നതിനെ തുടർന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഒന്നര മണിക്കൂറോലം നിലച്ചു. വൈകിട്ട് 7.25 മുതല്‍ രാത്രി 9.10 വരെയായിരുന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അല്‍ വറഖ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഡ്രോണ്‍ വിമാനത്താവളങ്ങളെ ബാധിക്കുന്നത്. ഡ്രോണുകൾ കാരണം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചില വിമാനങ്ങളുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യേണ്ടി വരുന്നത് വ്യോമയാനഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x