ദുബായ് നഗരസഭ വെയ്സ്റ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് മരുഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നത്.
ദുബായ്: മരുഭൂമിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ഡ്രോണുകളുമായി ദുബായ് നഗരസഭ. വെയ്സ്റ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് മരുഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പിടികൂടുന്നവരിൽ നിന്നും 5000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതാണ്.
മരുഭൂമിയിൽ തമ്പടിക്കുന്നവരെ ഡ്രോണുകൾ വഴി നിരീക്ഷിക്കും. ഇവർ മാലിന്യനിക്ഷേപം നടത്തുന്നുണ്ടെങ്കിൽ അത് കണ്ടെത്തി പിഴ ഈടാക്കും. നിലവില്‍ അല്‍ ഖവനീജ് മേഖലയിലാണ് ഡ്രോണുകൾ നിരീക്ഷണം നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മരുഭൂമികളിൽ നിരീക്ഷണത്തിനായി ആളുകളെ നിയോഗിക്കുന്നതിനേക്കാൾ പ്രായോഗികമാണ് ഇതെന്ന് അധികൃതർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.