ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തുമെന്ന് ഷാർജ പോലീസ്.
ഷാർജ: ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തുമെന്ന് ഷാർജ പോലീസ്. ഷാര്‍ജ മീഡിയ സെന്റര്‍ നടത്തുന്ന എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്നവേഷന്‍ വീക്കിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. ഇത്തരം കെട്ടിടങ്ങളിൽ നിരീക്ഷണത്തിനായി സഖാബ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോണുകൾ ഏർപെടുത്തും.
ആരെങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ നീക്കങ്ങൾ ഈ ഡ്രോണുകള്‍ക്ക് പകര്‍ത്താനാകും. തക്ക സമയത്ത് ഇവ പോലീസിന് വിവരം നല്‍കും. സിം കാര്‍ഡ് വഴി ബന്ധിപ്പിച്ച ഡ്രോണില്‍ സ്പീക്കറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന് ആത്മഹത്യ ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി ആശയ വിനിമയം നടത്താൻ ഇതുവഴി സാധിക്കും.
പ്രക്ഷോഭങ്ങള്‍, റാലികള്‍, അഗ്നിബാധ, അപകടങ്ങള്‍, മുങ്ങിമരണങ്ങള്‍ തുടങ്ങിയ സംഭവങ്ങളിലും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു. മണിക്കൂറില്‍ 45 കിമീ വേഗതയിൽ പറക്കുന്ന ഡ്രോണുകള്‍ ഇതിനായി ഉപയോഗിക്കും. എത്ര ഉയര്‍ത്തിലും എത്താന്‍ ഇതിനാകും. 4കെ ക്യാമറകളും ഡ്രോണുകളുടെ ഭാഗമായിരിക്കും. ഈ വർഷം ഇതുവരെ 23 പേർ ഷാർജയിൽ കെട്ടിടങ്ങളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.