Currency

ഉപഭോക്താക്കള്‍ക്ക് ഡു നഷ്ടപരിഹാരമായി സൗജന്യ സേവനം നല്‍കുന്നു

സ്വന്തം ലേഖകന്‍Friday, March 24, 2017 6:26 pm

പ്രീപെയ്ഡുകാര്‍ക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന 25 യു.എ.ഇ കാള്‍ ടൈമും രണ്ട് ജി.ബി ഡാറ്റയും നല്‍കുമ്പോള്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തിനകം ഉപയോഗിക്കാവുന്ന 75 മിനിറ്റ് നാഷണല്‍ ടോക്‌ടൈമും രണ്ട് ജി.ബി ഡാറ്റയുമാണ് ലഭിക്കുന്നത്.

ദുബായ്: നെറ്റ്‌വര്‍ക്ക് തടസം മൂലം ഉപഭോക്താക്കള്‍ക്ക് സേവനം മുടങ്ങിയതിന് ഡു ടെലികോം കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരമായി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മാസവും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ദിവസവും ഉപയോഗിക്കാവുന്ന സൗജന്യ കോള്‍ ടൈമും ഡാറ്റയുമാണ് കമ്പനി നല്‍കുന്നത്. മാര്‍ച്ച് 19നാണ് നാലു മണിക്കൂര്‍ സേവനം മുടങ്ങിയത്.

മാര്‍ച്ച് 27 വരെ 5050 എന്ന നമ്പറിലേക്ക് FREE എന്ന സന്ദേശമയച്ചാല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭിക്കും. പ്രീപെയ്ഡുകാര്‍ക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന 25 യു.എ.ഇ കാള്‍ ടൈമും രണ്ട് ജി.ബി ഡാറ്റയും നല്‍കുമ്പോള്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തിനകം ഉപയോഗിക്കാവുന്ന 75 മിനിറ്റ് നാഷണല്‍ ടോക്‌ടൈമും രണ്ട് ജി.ബി ഡാറ്റയുമാണ് ലഭിക്കുന്നത്.

നേരത്തെ കഴിഞ്ഞ മാസം നെറ്റ്‌വര്‍ക് തകരാറിനു പകരമായി ഇത്തിസലാത്തും സൗജന്യ വേസനം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x