Currency

ദുബായ് വിമാനത്താവളത്തില്‍ 90 അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Monday, January 27, 2020 11:16 am

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ 90 അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് തടസമില്ലാതെയും എളുപ്പത്തിലും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനമെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാറി അറിയിച്ചു.

കാത്തുനില്‍പ്പ് കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കും. എക്സ്പോ 2020 ന് വന്‍ സന്ദര്‍ശന പ്രവാഹം പ്രതീക്ഷിക്കുന്ന ഈ വര്‍ഷം സന്ദര്‍ശകര്‍ക്ക് എവിടെയും കാത്തു നില്‍ക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള കൗണ്ടറുകള്‍ ഒരുക്കിയതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. എക്സ്പോ 2020 യോട് അനുബന്ധിച്ച് കൂടുതല്‍ സംവിധാനങ്ങളും ഒരുക്കും.

യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകരമായ ബയോമെട്രിക് പാതയാണ് അടുത്തതായി ഒരുങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x