Currency

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ അറ്റകുറ്റപണി; ‘ഫ്‌ലൈ ദുബായ്’ ജബല്‍അലി വിമാനത്താവളത്തിലേക്ക്

സ്വന്തം ലേഖകന്‍Saturday, October 6, 2018 12:34 pm

ദുബായ്: ദുബായ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം, അടുത്തവര്‍ഷം അറ്റകുറ്റപണിക്കായി അടക്കുന്ന പശ്ചാത്തലത്തില്‍ ‘ഫ്‌ലൈ ദുബായ്’ എയര്‍ലൈന്‍സിന്റെ 39 സര്‍വീസുകള്‍ ജബല്‍അലി വിമാനത്താവളത്തിലേക്ക് മാറ്റുന്നു. കൊച്ചി, തിരുവനന്തപുരം സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേ അടുത്തവര്‍ഷം ഏപ്രില്‍ 19 മുതല്‍ 45 ദിവസമാണ് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. അടുത്തവര്‍ഷം മേയ് 30 വരെയാണ് ഈമാറ്റം. ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഫൈസാബാദ് ലക്‌നോ സര്‍വീസുകള്‍ക്കും ഈ മാറ്റം ബാധകമാണ്.

ഗള്‍ഫ് നഗരങ്ങളായ മസ്‌കത്ത്, റിയാദ്, ബഹ്‌റൈന്‍, ദമ്മാം, കുവൈത്ത്, ജിസാന്‍, അബ്ഹ, താഇഫ് എന്നിവിടങ്ങളിലേക്കുള്ള ഫ്‌ലൈ ദുബായ് വിമാനങ്ങളും ജബല്‍ അലി വിമാനത്താവളത്തില്‍ നിന്നാകും. റണ്‍വേ അടക്കുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകളുടെ എണ്ണം വെട്ടികുറക്കണമെന്ന് നേരത്തേ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x