Currency

ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന റെക്കോര്‍ഡ് വീണ്ടും ദുബായ്ക്ക്

സ്വന്തം ലേഖകന്‍Friday, April 21, 2017 10:32 am

മുന്‍ വര്‍ഷത്തേക്കാള്‍ 7.2 ശതമാനം വര്‍ധന രേഖപ്പെടുത്തി 83 ദശലക്ഷം യാത്രക്കാരാണ് 2016 ല്‍ ദുബായ് വിമാനത്താളത്തിലൂടെ കടന്നുപോയത്. ലണ്ടന്‍ ഹീത്രൂ, ഹോങ്കോംഗ്, സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടുകളെയാണ് ദുബായി പിന്നിലാക്കിയത്.

 

ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന റെക്കോര്‍ഡ് വീണ്ടും ദുബായ്ക്ക്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഓദ്യോഗികമായി പുറത്തുവിട്ട ലോക എയര്‍പോര്‍ട്ട് ട്രാഫിക് റാങ്കിങിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമത് എത്തിയത്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോയ വിമാനത്താവളമാണ് ദുബായ്.

മുന്‍ വര്‍ഷത്തേക്കാള്‍ 7.2 ശതമാനം വര്‍ധന രേഖപ്പെടുത്തി 83 ദശലക്ഷം യാത്രക്കാരാണ് 2016 ല്‍ ദുബായ് വിമാനത്താളത്തിലൂടെ കടന്നുപോയത്. ലണ്ടന്‍ ഹീത്രൂ, ഹോങ്കോംഗ്, സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടുകളെയാണ് ദുബായി പിന്നിലാക്കിയത്. എന്നാല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് മൂന്നാം സ്ഥാനത്താണ്. അമേരിക്കയിലെ അറ്റലാന്റക്കാണ് ഇതില്‍ ഒന്നാം സ്ഥാനം. ചൈനയിലെ ബീജിങ് രണ്ടാം സ്ഥാനത്തും.

മൊത്തം കാര്‍ഗോ ഗതാഗതത്തില്‍ ദുബായ് അഞ്ചാം സ്ഥാനത്തും എയര്‍ പാഴ്സല്‍ ഗതാഗതത്തില്‍ മൂന്നാം സ്ഥാനത്തുമാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 2013 ല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം ദുബായ് ഒന്നാം സ്ഥാനത്ത് തന്നെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x