Currency

ദുബായില്‍ അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പ്പനയ്ക്ക് നിരോധനം

സ്വന്തം ലേഖകന്‍Sunday, April 16, 2017 9:26 pm

ദുബായ്: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പ്പന ദുബായ് മുന്‍സിപ്പാലിറ്റി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ദുബായ് മുന്‍സിപ്പാലിറ്റി അപകടകാരികളായ വന്യമൃഗങ്ങളുടെ വില്‍പ്പനയും വാങ്ങലും നിരോധിച്ചിരിക്കുന്നത്.

സിംഹം, പുലി, കഴുകന്‍, പരുന്ത് എന്നിവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. 2016 ലെ ഫെഡറല്‍ നിയമം 22 ന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവകാരികളായ ഇഴജന്തുക്കള്‍ക്കും മുതല, ചെന്നായ, കഴുതപ്പുലി, ഒട്ടകപക്ഷി, കഴുകന്‍, പരുന്ത്, ജിറാഫ് എന്നിവയ്ക്കും നിരോധനം ബാധകമാണ്. അതേസമയം, പട്ടി, പൂച്ച, പശു, ആട് എന്നിവയുടെ ഇടപാടുകള്‍ക്ക് നിരോധനം ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x