
ദുബായ്: യുഎഇയിലെ മൂന്നു എമിറേറ്റുകളില്‍ കാര്‍ ഫ്രീ ഡേ അടുത്ത മാസം ആചരിക്കും. ദിനംപ്രതി യുഎഇയിലെ ഗതാഗകുരുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒരു ദിവസമെങ്കിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നീ മൂന്നു എമിറേറ്റുകളില്‍ ഫെബ്രുവരി നാലിനാണ് കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്. ഇതിനു ദുബായ് മുനിസിപ്പാലിറ്റി നേതൃത്വം വഹിക്കും. പരിപാടിയില്‍ അല്‍ ഐന്‍, അജ്മാന്‍, റാസല്‍ഖൈമ എന്നീ മുനിസിപ്പാലിറ്റികളും സഹകരിക്കും. ഈ ദിവസം ജനങ്ങള്‍ സ്വന്തം കാറുകള്‍ നിരത്തിലറിക്കാതെ സഹകരിക്കണം. ഇതിലൂടെ പരിസ്ഥതി സംരക്ഷണം സാധ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു.
2010 ലാണ് ഇത്തരം പദ്ധതി ദുബായില്‍ ആദ്യമായി സംഘടിപ്പിച്ചത്. ഓരോ വര്‍ഷം കഴിയുമ്പോഴും പദ്ധതിയില്‍ ജനപങ്കാളിത്തം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ ഫ്രീ ഡേയില്‍ 174 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.