ദുബായ്: ദുബായിൽ പ്രവാസികൾ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ അധികൃതർ നിരീക്ഷിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ദുബായ് നഗരസഭയുടെ സോഷ്യല്‍ വൈലേഷന്‍ കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍മാര്‍ ദുബായ് പോലീസിന്‍റെ സഹകരണത്തോടെയാണ് പ്രവാസികളെയും അവരുടെ പ്രവർത്തനങ്ങളെയും രഹസ്യമായി നിരീക്ഷിച്ചുവരുന്നത്.
പ്രവാസികൾ നടത്തുന്ന കലാ, കായിക, സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിരീക്ഷിച്ചുവരുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച നിയമ നടപടികളുടെ ഫയലുകള്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുകയായിരുന്ന ആയിരത്തിലേറെ വഴിവാണിഭക്കാരെ അധികൃതർ പിടികൂടിയിട്ടുണ്ട്. വിനോദസഞ്ചാരികളായി യുഎഇയിലെത്തി ഭിക്ഷയാചിച്ചിരുന്ന 236 പേരും അടുത്തിടെ പിടിയിലായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.