
ദുബായ്: ശാരീരികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ആവേശമായി ദുബായ് ഫിറ്റ്നസ് ചാലഞ്ച് (ഡി.എഫ്.സി) വീണ്ടും വരുന്നു. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 17 വരെയാണ് ഇത്തവണ ഡി.എഫ്.സി നടക്കുക. മുഴുവന്‍ ദുബായ് സമൂഹത്തിനും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നഗരത്തിലുടനീളം ബൃഹത്തായ പ്രവര്‍ത്തന പദ്ധതികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് ടൂറിസം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് കഴിഞ്ഞ വര്‍ഷം ചാലഞ്ചിന് തുടക്കമിട്ടത്.
പൊതുമേഖലയും സ്വകാര്യ മേഖലയും ഒന്നിച്ച് പങ്കെടുത്ത 2017ലെ ഫിറ്റ്നസ് ചാലഞ്ച് വിവിധ പ്രായക്കാരായ 786,000 ജനങ്ങള്‍ക്ക് പ്രചോദനമായി. ഓരോ ദിവസവും തുടര്‍ച്ചയായി 30 മിനിറ്റ് ഫിറ്റ്നസ് പ്രവൃത്തികള്‍ക്കായി ഓരോരുത്തരും മാറ്റിവെച്ചു. ഇതിന് പുറമെ വ്യത്യസ്തമായ നിരവധി പരിപാടികളും സംഘടിപ്പിച്ചു.
ലോകത്തെ ഏറ്റവും സജീവമായ നഗരമായി മാറാന്‍ പ്രയത്നിക്കുന്ന ദുബായ് ഇത്തവണത്തെ ഫിറ്റ്നസ് ചാലഞ്ചില്‍ പത്ത് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.