Currency

കനത്ത മൂടല്‍ മഞ്ഞ്; ദുബായിൽ റോഡപകടങ്ങൾ കൂടുന്നു, വിമാനങ്ങള്‍ വൈകുന്നു

സ്വന്തം ലേഖകൻWednesday, December 7, 2016 8:41 am

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിൽ റോഡപകടങ്ങൾ വർധിക്കുന്നു. വിമാന സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ദുബായ്: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിൽ റോഡപകടങ്ങൾ വർധിക്കുന്നു. വിമാന സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റോഡുകളില്‍ കാഴ്ച മങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം 107 കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ നഗരം മുഴുവന്‍ മഞ്ഞാല്‍ മൂടപ്പെട്ട അവസ്ഥയാണുള്ളത്. ആഴ്ചയിലുടനീളം കനത്ത മഞ്ഞ് നിലനില്‍ക്കുമെന്നതിനാല്‍ ഇനിയും കൂടുതല്‍ യാത്രാതടസങ്ങളുണ്ടാകുമെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ അറിയിച്ചു.

ട്രാഫിക്ക് കമാന്‍ഡ് റൂമില്‍ 1062 ഫോണ്‍ കാളുകളാണ് ഓരോ അഞ്ച് മണിക്കൂറിനിടയിലും ലഭിക്കുന്നത്. വാഹനങ്ങള്‍ ലോ ബീം ലൈറ്റുകള്‍ തെളിയിച്ച്‌ മുന്നോട്ട് നീങ്ങണമെന്ന് പോലീസ് ഇതിനോടകം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ റോഡില്‍ വെറും 100 മീറ്ററില്‍ താഴെയുള്ള ദുരമേ കാണാനാകുന്നുള്ളൂ. അതിനാൽ മതിയായ അകലം വാഹങ്ങൾ തമ്മിൽ പാലിക്കണമെന്നും നിർദേശമുണ്ട്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x