Currency

101 രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രഭാത ഭക്ഷണമൊരുക്കി ദുബായ് ഗുരുദ്വാര

സ്വന്തം ലേഖകന്‍Monday, April 17, 2017 4:31 pm

വൈവിധ്യമാര്‍ന്ന പ്രഭാതഭക്ഷണം എന്ന് പേരിട്ട് നടത്തിയ ചടങ്ങ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നയതന്ത്രഞ്ജര്‍, ഗവ. ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്.

ദുബായ്: അനാഥര്‍ക്ക് ഭക്ഷണമൊരുക്കുന്നതിലും പാര്‍പ്പിടം നല്‍കുന്നതിലുമടക്കം സേവനരംഗത്ത് കൈനിറയെ വാരിക്കൊടുത്തവരാണ് സിഖ് സമുദായക്കാര്‍. ദുബായ് ഗുരുദ്വാരയും ഈ സേവന പാതയില്‍ ഒട്ടും പിന്നിലല്ല. 101 രാജ്യങ്ങളിലെ 600 ആളുകള്‍ക്ക് പ്രഭാത ഭക്ഷണമൊരുക്കി സേവനത്തിനൊപ്പം വൈവിധ്യം കൊണ്ട് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ദുബായ് ഗുരുദ്വാര.

വൈവിധ്യമാര്‍ന്ന പ്രഭാതഭക്ഷണം എന്ന് പേരിട്ട് നടത്തിയ ചടങ്ങ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നയതന്ത്രഞ്ജര്‍, ഗവ. ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്. 2015ല്‍ മിലന്‍ എക്‌സപോ കരസ്ഥമാക്കിയ റെക്കോഡാണ് ഗുരുദ്വാര മറികടന്നത്. 55 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്ന് അന്ന് പ്രഭാതഭക്ഷണമൊരുക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x