Currency

പത്തു മാസത്തെ ഇടവേളക്ക് ശേഷം ദുബായ് ബോളിവുഡ് പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Friday, January 22, 2021 8:58 pm

ദുബായ്: പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബായ് ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക് തുറന്നിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്ലാസ കേന്ദ്രത്തിന്റെ പ്രവത്തനം.

ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബായ് ബോളിവുഡ് പാര്‍ക്ക്. 460 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുള്‍പ്പെടെ, ഒമ്പത് പുതിയ റൈഡുകളാണ് 2021ന്റെ പ്രത്യേകതയെന്ന് പാര്‍ക്ക് ജനറല്‍ മാനേജര്‍ മില്‍ട്ടണ്‍ ഡിസൂസ പറഞ്ഞു.

ഉദ്ഘാടനത്തോടനുന്ധിച്ച് രാജ്മഹല്‍ തിയറ്ററില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. കൂറ്റന്‍ ജയന്റ് വീല്‍, ബോളിവുഡ് ബസാര്‍, ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x