Currency

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി; ദുബായ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് ഇനി ഒരാഴ്ച മാത്രം

സ്വന്തം ലേഖകന്‍Friday, March 24, 2017 5:14 pm

പോളിസി ഇതുവരെയും എടുക്കാത്തവര്‍ക്ക് വെബ്സൈറ്റ് വഴി ഇതിനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സൗകര്യം നല്‍കുന്ന 12 കമ്പനികളുടെ പൂര്‍ണ വിവരങ്ങളും വിവിധ ആശുപത്രികളെ ഉള്‍ക്കൊള്ളിച്ചുള്ള വിവിധ പാക്കേജുകളുമടങ്ങുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ദുബായ്: സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. ഇനി ഒരാഴ്ച മാത്രമാണ് അനുവദിച്ചിട്ടുള്ള സമയം. ഇതിന് മുമ്പ് പല തവണ സമയപരിധി കഴിഞ്ഞിട്ടും കാലാവധി നീട്ടിനല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഇനി ഒര് ഇളവോ അവസരമോ നല്‍കില്ലെന്ന് ദുബായ് ആരോഗ്യ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പോളിസി ഇതുവരെയും എടുക്കാത്തവര്‍ക്ക് വെബ്സൈറ്റ് വഴി ഇതിനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സൗകര്യം നല്‍കുന്ന 12 കമ്പനികളുടെ പൂര്‍ണ വിവരങ്ങളും വിവിധ ആശുപത്രികളെ ഉള്‍ക്കൊള്ളിച്ചുള്ള വിവിധ പാക്കേജുകളുമടങ്ങുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പ് ഇതുവഴി പണമടച്ചാല്‍ പിഴ ശിക്ഷയില്‍ നിന്നും മറ്റും ഒഴിവാകും.

43 ലക്ഷം താമസക്കാരാണ് ഇതുവരെ പോളിസി പരിരക്ഷ നേടിയിട്ടുള്ളത്. ദുബായിലെ ജനസംഖ്യയുടെ 99 ശതമാനമാണിത്. കാലാവധി കഴിഞ്ഞും ഇന്‍ഷുറന്‍സ് നേടാത്തവര്‍ക്ക് വിസ പുതുക്കി നല്‍കില്ല. ഓണ്‍ലൈന്‍ മുഖേന പോളിസി എടുക്കുന്നവരുടെ രേഖകള്‍ ലഭിക്കാന്‍ ദിവസമെടുക്കുമെങ്കിലും അവരുടെ വിസ പുതുക്കലിന് തടസം നേരിടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x