അവസാന സമയപരിധി 2017 മാര്ച്ച് 31 വരെ ദുബായ് സര്ക്കാര് നിശ്ചയിച്ചു. ഈ ദിവസം കഴിഞ്ഞാല് ഇന്ഷുറന്സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്സര്മാരും പിഴ അടക്കാന് ബാധ്യസ്ഥരാണ്.
ദുബായ്: നിര്ബന്ധിത ആരോഗ്യ ഇന്ഷുറന്സില് ചേരുന്നതിനും പിഴകളില് നിന്ന് ഒഴിവാകുന്നതിനുമുള്ള സമയപരിധി ദുബായ് നിശ്ചയിച്ചു. അവസാന സമയപരിധി 2017 മാര്ച്ച് 31 വരെ ദുബായ് സര്ക്കാര് നിശ്ചയിച്ചു. ഈ ദിവസം കഴിഞ്ഞാല് ഇന്ഷുറന്സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്സര്മാരും പിഴ അടക്കാന് ബാധ്യസ്ഥരാണ്.
ദുബായ് സന്ദര്ശിക്കുന്നവര്ക്ക് ഡിസംബര് 31 മുതല് ഇന്ഷുറന്സ് പരിരക്ഷ നിര്ബന്ധമാക്കാനും പ്രമേയം നിഷ്കര്ഷിക്കുന്നു. 2017ലെ ആറാം നമ്പര് പ്രമേയം ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാശിദ് ആല് മക്തൂം അംഗീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.