
ദുബായ്: ഹോട്ടലുകള്‍, കഫ്തീരിയകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാന്‍ നടപടി വരുന്നു. ആളുകള്‍ക്ക് വിളമ്പുന്ന വിഭവങ്ങളില്‍ എത്രമാത്രം പോഷകാഹാരം ഉള്‍പ്പെടുന്നുണ്ടെന്ന് വ്യക്തമാക്കണം. ഇതു സംബന്ധിച്ച ബോധവത്കരണം ഉപഭോക്താക്കളില്‍ രൂപപ്പെടുത്താനും നഗരസഭ പദ്ധതി ആവിഷ്കരിച്ചു. കലോറിയുടെ അളവ് ഭക്ഷ്യ പദാര്ഥത്തില് ഉള്‍പ്പെടുത്തണം എന്ന വ്യവസ്ഥ ഏര്‍പ്പെുത്തുന്ന ആദ്യ നഗരസഭ കൂടിയാണ് ദുബായ്.
എല്ലാ നിലക്കും വിഭവങ്ങളുടെ സുതാര്യത ഉറപ്പു വരുത്താന്‍ നടപടി വേണമെന്നാണ് നഗരസഭയുടെ പുതിയ ഉത്തരവിന്റെ കാതല്‍. തങ്ങളുടെ ആരോഗ്യത്തിന് ചേരുന്ന ഭക്ഷ്യപദാര്‍ഥം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരം ഉണ്ടായിരിക്കണമെന്ന് ദുബായ് നഗരസഭാ ഡയരക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ ചേരുവകള്‍ ഭക്ഷ്യ ഉല്പന്നങ്ങളില് ചേര്‍ക്കുന്നില്ല എന്ന കാര്യം നിരീക്ഷിക്കാനും നഗരസഭ പ്രത്യേകം താല്പര്യമെടുക്കുന്നുണ്ട്.
അഞ്ചിലധികം ബ്രാഞ്ചുകളുള്ള റസ്റ്ററന്റുകള്‍, കഫ്തീരിയകള്‍, കഫെകള് എന്നിവ നവംബറോടെ മെനുവില്‍ കലോറിയുടെ അളവ് രേഖപ്പെടുത്തണം. അടുത്ത വര്‍ഷം ജനുവരിയോടെ എല്ലാ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.