Currency

ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ 28 മുതല്‍

സ്വന്തം ലേഖകന്‍Wednesday, February 22, 2017 12:23 pm

ദുബായ്: 25-ാമത് ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ 28ന് ആരംഭിക്കും. മാര്‍ച്ച് നാല് വരെ മിന സിയാഹിയിലെ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ്ബിലാണ് മേള നടക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നായി 450 ബോട്ടുകളും ജലയാനങ്ങളും വള്ളങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.

ഒന്നര ബില്യന്‍ ദിര്‍ഹം മൂല്യമുള്ള യാനങ്ങളായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. 38 പുതിയ മോഡലുകളുടെ അന്താരാഷ്ട്ര, മേഖലാതല പ്രകാശനങ്ങള്‍ക്ക് മേള വേദിയൊരുക്കുമ്പോള്‍ 87 കമ്പനികള്‍ പുതുതായി എത്തുന്നവയാണ്. 19 സൂപ്പര്‍ യാട്ടുകളില്‍, 77 മീറ്റര്‍ നീളമുള്ള സില്‍വര്‍ ഫാസ്്റ്റ്, ആഭ്യന്തരമായി നിര്‍മിക്കപ്പെട്ട 47 മീറ്റര്‍ നീളമുള്ള മജെസ്റ്റി തുടങ്ങിയവയായിരിക്കും മേളയിലെ മുഖ്യ ആകര്‍ഷണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x