വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ആര്‍ടിഎ ഒരുങ്ങുന്നു. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും.
ദുബായ്: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ആര്‍ടിഎ ഒരുങ്ങുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ അനുസരിച്ചുള്ള പരിഷ്‌കരണമാണ് ദുബായില്‍ നടപ്പാക്കുകയെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും.
പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം, വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നിരക്കില്‍ മാറ്റം വരുത്തല്‍, വാഹനത്തിന്റെ എന്‍ജിന്‍ ശേഷിക്ക് അനുസൃതമായി ലൈസന്‍സ് എന്നിവയും പരിഗണനയിലാണ്. എത്ര കിലോമീറ്റര്‍ ഓടി എന്നതു കൂടി പരിശോധിക്കുന്ന തരത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിലും പുതിയ നിയമം കൊണ്ടുവരും. എത്ര അപകടങ്ങള്‍ ഉണ്ടാക്കിയെന്നും വിലയിരുത്തും. ഉപയോഗിക്കുന്ന അധിക ഇന്ധനത്തിനു നിരക്ക് ഈടാക്കി പൊതു ഗതാഗത പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്.
പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും റജിസ്‌ട്രേഷനും നിയന്ത്രിക്കുകയും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഈ തീരുമാനങ്ങളൊന്നും സ്ഥായിയായ പരിഹാര മാര്‍ഗമല്ലെന്നും കൂടുതല്‍ കരുതലും നടപടികളും ആവശ്യമാണെന്നും അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.