മനുഷ്യക്കടത്തിനു ഇരയായെത്തിയവർക്ക് നേരിട്ട് പോലീസുമായി ബന്ധപ്പെടുവാനും സഹായം അഭ്യർത്ഥിക്കുവാനും ഉതകുന്ന വിധത്തിലാണു ആപ്ലിക്കേഷന്റെ രൂപകൽപ്പന. ദുബൈ പൊലീസിന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യ നിരീക്ഷണ വിഭാഗമാണു ഇതിനു പിന്നിൽ.
ദുബായ്: ആഗോളതലത്തിൽ മനുഷ്യക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മനുഷ്യക്കടത്തിനു ഇരയായി രാജ്യത്തെത്തുന്നവരെ സഹായിക്കുന്നതിനായി ദുബായ് പോലീസ് സ്മാർട്ട്ഫോൺ ആപ്ളിക്കേഷൻ പുറത്തിറക്കി. മനുഷ്യക്കടത്തിനു ഇരയായെത്തിയവർക്ക് നേരിട്ട് പോലീസുമായി ബന്ധപ്പെടുവാനും സഹായം അഭ്യർത്ഥിക്കുവാനും ഉതകുന്ന വിധത്തിലാണു ആപ്ലിക്കേഷന്റെ രൂപകൽപ്പന.
ദുബൈ പൊലീസിന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യ നിരീക്ഷണ വിഭാഗമാണു ഇതിനു പിന്നിൽ. സഹായം ആവശ്യമുള്ളയാളുടെ വ്യക്തിഗത വിവരങ്ങൾ, ഐ.ഡി നമ്പർ, ഇമെയില്‍ വിലാസം എന്നിവ ആപ്പില്‍ രേഖപ്പെടുത്തിയാൽ പരാതിയുടെ റഫറന്‍സ് നമ്പര്‍ സഹിതം സന്ദേശം വരും. പരാതി പൊലീസിന് ലഭിച്ചുവെന്ന് ഇതിലൂടെ ഉറപ്പുവരുത്താം.
ഇതോടൊപ്പം htccc@dubaipolice.gov.aeഎന്ന ഇമെയില്‍ വിലാസത്തിലും 8005005 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയും പരാതി അറിയിക്കാമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍റൈറ്റ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് മുര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.