
ദുബായ്: സീസണിലെ ഏറ്റവും കുറഞ്ഞ താപനില ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തി. 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. മെബ്ര മലനിരകളില്‍ താപനില ഇതിലും കുറവാണ്, 7.2 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില യുഎഇയില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് കുറവുണ്ടായിരുന്നു. ഇതോടൊപ്പം ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളും വ്യാപകമായി. പൊടിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറവായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം, കടല്‍ പ്രക്ഷുബ്ധമായിരിക്കും. അതേസമയം, ചിലയിടങ്ങളില്‍ തിങ്കളാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.