Currency

ദുബായ് മീഡിയാ സിറ്റിയില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം

സ്വന്തം ലേഖകന്‍Thursday, March 16, 2017 1:19 pm

രാഴ്ചയായി മീഡിയാ സിറ്റിയിലെ വിവിധ കെട്ടിടങ്ങളില്‍ അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫയര്‍ഡ്രില്ലുകള്‍ നടത്തി വരുകയായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ടവറില്‍ തീ പിടിച്ചത് കണ്ട പ്രദേശവാസികളില്‍ പലരും അതിന്റെ ഭാഗമാകുമെന്നാണ് ധരിച്ചിരുന്നത്.

ദുബായ്: നഗരത്തിലെ മീഡിയാസിറ്റിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ബിസിനസ് സെന്‍ട്രല്‍ ടവറിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 1.45നാണ് തീപിടിത്തം ഉണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മൂന്ന് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്ന് സംശയിക്കുന്നു.

അതേസമയം ഒരാഴ്ചയായി മീഡിയാ സിറ്റിയിലെ വിവിധ കെട്ടിടങ്ങളില്‍ അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫയര്‍ഡ്രില്ലുകള്‍ നടത്തി വരുകയായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ടവറില്‍ തീ പിടിച്ചത് കണ്ട പ്രദേശവാസികളില്‍ പലരും അതിന്റെ ഭാഗമാകുമെന്നാണ് ധരിച്ചിരുന്നത്. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ താമസക്കാരും ഒഫീസുകളിലെ ജീവനക്കാരും വിളിച്ചറിയിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുകയും ചെയ്തതോടെയാണ് കാര്യത്തിന്റെ ഗൗരവം വ്യക്തമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x