Currency

ദുബായ് മെട്രോയുടെ നീളം കൂട്ടുന്നു

സ്വന്തം ലേഖകന്‍Thursday, March 16, 2017 7:02 am

റൂട്ട് 2020 എന്ന് പേര് നല്‍കിയിട്ടുള്ള പുതിയ മെട്രോലൈന്‍ പദ്ധതിയിലൂടെ 15 കിലോമീറ്റര്‍ ദൂരമാണ് റെഡ് ലൈന്‍ നീട്ടുന്നത്. ഇതില്‍ ഏഴ് സ്റ്റേഷനുകളുമുണ്ട്. ഇതിന്റെ നിര്‍മാണരും ആരംഭിച്ചിട്ടുണ്ട്.

ദുബായ്: ദുബായ് മെട്രോയുടെ നീളം കൂട്ടുന്നു. ഒപ്പം നിലവിലെ ലൈനുകളില്‍ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. 2020ല്‍ ദുബായ് ആഥിത്യം വഹിക്കുന്ന വേള്‍ഡ് എക്സ്പോയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ചുള്ള കരാറില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒപ്പുവച്ചു.

റൂട്ട് 2020 എന്ന് പേര് നല്‍കിയിട്ടുള്ള പുതിയ മെട്രോലൈന്‍ പദ്ധതിയിലൂടെ 15 കിലോമീറ്റര്‍ ദൂരമാണ് റെഡ് ലൈന്‍ നീട്ടുന്നത്. ഇതില്‍ ഏഴ് സ്റ്റേഷനുകളുമുണ്ട്. ഇതിന്റെ നിര്‍മാണരും ആരംഭിച്ചിട്ടുണ്ട്. ദുബായ് വേള്‍ഡ് എക്സപോയോടനുബന്ധിച്ച് 25 ദശലക്ഷം പേരെങ്കിലും ഈ മെട്രോ പാത ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേള്‍ഡ് എക്സ്പോ ആരംഭിക്കുന്നതിന് മുന്‍പ്, 2020 മെയ് മാസം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x