Currency

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വ്യാപകമാക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

സ്വന്തം ലേഖകൻSunday, December 4, 2016 2:20 pm

ദുബായ്: പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വ്യാപകമാക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ 20 ഹൈബ്രിഡ് വാഹനങ്ങൾ പുതിയതായി നിരത്തിലിറക്കിയിട്ടുണ്ട്. നിലവിൽ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ 10 ശതമാനം പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുള്ളതാണ്. പടിപടിയായി എല്ലാ വാഹനങ്ങളും ഇതേരീതിയിലാക്കുകയാണ് ലക്ഷ്യം.

ഇന്ധനത്തിനു പുറമേ ബാറ്ററിയിലും ഇവ പ്രവര്‍ത്തിക്കും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 700 മുതല്‍ 1100 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാകും. കുറഞ്ഞവേഗത്തില്‍ പോകുമ്പോള്‍ ബാറ്ററിയിലും കൂടുതല്‍ വേഗത്തില്‍ ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഈ വാഹനങ്ങളിൽ ഉള്ളത്. അറ്റകുറ്റപ്പണി കുറവാണെന്നതും ഇവയുടെ പ്രത്യേകതയാണ്. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x