Currency

മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ദുബായില്‍ 141 ഷവര്‍മ വില്‍പനശാലകള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Wednesday, March 29, 2017 11:37 am

ആരോഗ്യ, ശുചിത്വവുമായി ബന്ധപ്പെട്ട് പതുതായി നടപ്പിലാക്കിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാകാത്തതാണ് വില്‍പനശാലകള്‍ അടച്ചുപൂട്ടാന്‍ കാരണം. നേരത്തെ 29 പുതിയ നിബന്ധനകള്‍ പുറത്തിറക്കുകയും ഇവ പ്രാവര്‍ത്തികമാക്കുന്നതിന് വില്‍പനശാലകള്‍ക്ക് ആറുമാസം സാവകാശവും നല്‍കുകയും ചെയ്തിരുന്നു.

ദുബായ്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 141 ഷവര്‍മ വില്‍പനശാലകള്‍ ദുബായില്‍ അടച്ചുപൂട്ടി. ആകെയുള്ള 573 വില്‍പനശാലകകളില്‍ 425 എണ്ണവും കൃത്യമായ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ഇവയില്‍ ഏഴ് വില്‍പനശാലകള്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ വ്യക്തമാക്കി.

ആരോഗ്യ, ശുചിത്വവുമായി ബന്ധപ്പെട്ട് പതുതായി നടപ്പിലാക്കിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാകാത്തതാണ് വില്‍പനശാലകള്‍ അടച്ചുപൂട്ടാന്‍ കാരണം. നേരത്തെ 29 പുതിയ നിബന്ധനകള്‍ പുറത്തിറക്കുകയും ഇവ പ്രാവര്‍ത്തികമാക്കുന്നതിന് വില്‍പനശാലകള്‍ക്ക് ആറുമാസം സാവകാശവും നല്‍കുകയും ചെയ്തിരുന്നു. എന്നാാല്‍ ഈ കാലയളവില്‍ നിബന്ധനകള്‍ നടപ്പിലാക്കത്ത വില്‍പ്പനശാലകളാണ് ഇപ്പോള്‍ നടത്തിയ പരിശോധനകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെന്ന് കണ്ടെത്തി അടച്ചുപൂട്ടിയത്.

ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങള്‍ കഫ്റ്റീരിയകളിലും ചെറുഹോട്ടലുകളിലും പ്രവര്‍ത്തിക്കുന്ന ഷവര്‍മ വില്‍പനശാലകള്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x