Currency

ശുചിത്വ നിര്‍ദേശം പാലിക്കാത്ത 94 ഭക്ഷണശാലകള്‍ ദുബായില്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Sunday, July 23, 2017 3:42 pm

നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച 1400 റെസ്റ്റോറന്റുകളെ ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ റേറ്റിങ് നല്‍കി നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 84 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും ദുര്‍ബലമാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

ദുബായ്: ദുബായില്‍ ശുചിത്വ നിര്‍ദേശം പാലിക്കാത്ത 94 ഭക്ഷണശാലകള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച 1400 റെസ്റ്റോറന്റുകളെ ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ റേറ്റിങ് നല്‍കി നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 84 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും ദുര്‍ബലമാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ക്ക് നേരത്തെ ശുചിത്വം പാലിക്കാത്തതിന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൃത്തികുറവിന് പുറമെ പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍, കേടുവന്ന സാധനങ്ങളുടെ സാന്നിധ്യം എന്നിവ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭ മുന്നറിയിപ്പ് നല്‍കിയത്. മാത്രവുമല്ല കുറവുകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് വേണ്ടത്ര സമയവും നല്‍കിയിരുന്നു. അതേസമയം വീഴ്ചകള്‍ പരിഹരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.

പ്രവര്‍ത്തനം ദുര്‍ബലമാണെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയ 82 ഭക്ഷണശാലകളും സാഹചര്യം മെച്ചപ്പെടുത്തണം. 1409 ഭക്ഷണശാലകള്‍ ശുചിത്വത്തിന്റെയും ഭക്ഷണ സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ എക്‌സലറ്റ്, ഗോള്‍ഡ് എന്നീ റേറ്റിങുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2,455 സ്ഥാപനങ്ങള്‍ വെരിഗുഡ് റേറ്റിങും 1991 ഭക്ഷണശാലകള്‍ ഗുഡ് റേറ്റിങും നേടിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x