Currency

ദുബായിൽ ബഹുനിലകെട്ടിടങ്ങൾക്ക് മുകളിൽ നിന്നും സെൽഫി എടുക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകൻTuesday, March 21, 2017 10:31 pm

ദുബായിലെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും അപകടകരമാം വിധം സെൽഫികൾ എടുക്കുന്നത് വിലക്കുന്നതായി നഗരസഭ അധികൃതർ

ദുബായ്: ദുബായിലെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും അപകടകരമാം വിധം സെൽഫികൾ എടുക്കുന്നത് വിലക്കുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. ജീവനും ആരോഗ്യത്തിനും വിപത്തുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അധികൃതരുടെ തീരുമാനം.

കെട്ടിടങ്ങളില്‍ നിന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സെൽഫിയെടുക്കൽ സ്വന്തം ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും ഭീഷണിയാണന്ന് ദുബായ് നഗരസഭയുടെ ഉപ മേധാവി ഖാലിദ് മുഹമ്മദ് ഷരീഫ് പറഞ്ഞു.ഇത്തരക്കാരെ നിരീക്ഷിക്കാൻ കെട്ടിടയുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x