Currency

സൂപ്പർമാർക്കറ്റുകളിൽ ആരോഗ്യബോധവൽക്കരണ പരിപാടികളുമായി ദുബായ് നഗരസഭ

സ്വന്തം ലേഖകൻSaturday, October 8, 2016 12:09 pm

'ഹെല്‍ത്ത് ഈസ് ഈസി' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രമുഖ സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ബേക്കറികളിലും, ഭക്ഷണശാലകളിലും ബോധവത്കരണ പരിപാടികൾ നടത്തും.

ദുബായ്: സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യബോധവൽക്കരണ പരിപാടികളുമായി ദുബായ് നഗരസഭ. മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം നൽകുന്നത്. ‘ഹെല്‍ത്ത് ഈസ് ഈസി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രമുഖ സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ബേക്കറികളിലും, ഭക്ഷണശാലകളിലും ബോധവത്കരണ പരിപാടികൾ നടത്തും.

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്വന്തംനിലയ്ക്ക് തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ കൊഴുപ്പും ഉപ്പും നിയന്ത്രിക്കാൻ ആവശ്യപ്പെടും. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുന്ന ലഘുലേഖകളുടെ വിതരണവും ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഭക്ഷസുരക്ഷ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഷുഗഫ്ത എ. സുബൈര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x