സഅബീല്‍ പാര്‍ക്കിന് സമീപത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അല്‍ കിഫാഫ് സെൻട്രൽ പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ നഗരസഭയുടെ മുഖ്യ ഓഫിസിലത്തൊതെ തന്നെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
ദുബായ്: ജനങ്ങൾക്ക് കൂടുതൽ സൗകര്യവും സേവനവും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസൽപ്പാലിറ്റിയുടെ അല്‍ കിഫാഫ് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. സഅബീല്‍ പാര്‍ക്കിന് സമീപത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അല്‍ കിഫാഫ് സെൻട്രൽ പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ നഗരസഭയുടെ മുഖ്യ ഓഫിസിലത്തൊതെ തന്നെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. മുമ്പ് കരാമ സെൻട്രലിൽ ലഭ്യമായിരുന്ന സേവനങ്ങളെല്ലാം, ആര്‍.ടി.എ അടക്കം, ഇവിടെ ലഭ്യമാകും. റവന്യൂ ഡിപാര്‍ട്മെന്‍റ്, പ്ളാനിങ് ഡിപാര്‍ട്മെന്‍റ്, പബ്ളിക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപാര്‍ട്മെന്‍റ് തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാക്കാൻ ആലോചനയുണ്ട്.
നഗരസഭ ഫിനാന്‍സ് വകുപ്പിന്‍െറ മൂന്ന് സേവനങ്ങള്‍, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ എട്ട് സേവനങ്ങള്‍, മുനിസിപ്പാലിറ്റി സെന്‍േറഴ്സ് ഡിപാര്‍ട്മെന്‍റിന്‍െറ 12 സേവനങ്ങള്‍, ആര്‍.ടി.എയുടെ രണ്ട് സേവനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാകും. പ്രതിമാസം 10,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.